Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദത്തിനിടെ കണ്ടല്‍ പാര്‍ക്കില്‍ മഴയുത്സവം

Mangrove Park
കണ്ണൂര്‍: വിവാദം കൊഴുക്കുന്നതിനിടെ പാപ്പിനിശേരിയിലെ കണ്ടല്‍ പാര്‍ക്കില്‍ മഴ ഉല്‍സവം നടക്കുന്നു.

പ്രവര്‍ത്തനം നിര്‍ത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം വന്നു ദിവസങ്ങള്‍ക്കുള്ളിലാണ് കൂടുതല്‍ പദ്ധതികളുമായി പാര്‍ക്ക് സജീവമാകുന്നത്.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മഴ ഉല്‍സവമാണ് പാപ്പിനിശേരി കണ്ടല്‍ പാര്‍ക്കില്‍ ആരംഭിച്ചിരിക്കുന്നത്. മഴ വിഷയമായ മല്‍സരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. മഴപ്പാട്ട് മല്‍സരം,കൈപ്പാട് നടത്ത മല്‍സരം എന്നിവയാണ് ഉത്സവത്തിലെ പ്രധാന ഇനങ്ങള്‍.

സിനിമാ സംവിധായകന്‍ കമല്‍ ,സിനിമയിലെ മഴ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ പിന്തുണയോടെ കൂടുതല്‍ പരിപാടികള്‍ നടത്തി പാര്‍ക്കിനെതിരെയുള്ള നീക്കങ്ങള്‍ പ്രതിരോധിക്കാനാണ് ശ്രമം.

ഇതിനിടെ കണ്ടല്‍ പാര്‍ക്ക് നിര്‍മ്മാണം നിയമം ലംഘിച്ചുകൊണ്ടാണോയെന്ന് അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+