ഇന്ത്യയിലേയ്ക്ക് വിനോദയാത്രക്കില്ല: ഖുറേഷി

അതല്ലാതെ ഇന്ത്യയിലേയ്ക്ക് ഒരു വിനോദയാത്ര നടത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഖുറേഷി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യമുണ്ടെങ്കിലും ഇന്ത്യ ചര്‍ച്ചയ്ക്ക് സുസജ്ജരാണങ്കിലും മാത്രമേ ഞാന്‍ ഇന്ത്യയിലേക്ക് വരികയുള്ളൂവെന്ന് ബ്രിട്ടീഷ്മന്ത്രി സയിദാ വാര്‍സിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിനുശേഷം ഖുറേഷി പറഞ്ഞു.
എസ്.എം. കൃഷ്ണയുടെ ക്ഷണപ്രകാരം ചര്‍ച്ചയ്ക്കായി ഇന്ത്യയിലേയ്ക്ക് പോകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഖുറേഷി.
വളരെ പരിമിതമായ ഒരു അജണ്ടയുമായാണ് എസ്.എം. കൃഷ്ണ ചര്‍ച്ചയ്‌ക്കെത്തിയതെന്ന് ഖുറേഷി ആരോപിച്ചു. മുംബൈ ആക്രമണത്തെ കുറിച്ചുള്ള ഇന്ത്യയുടെ പരാതികള്‍ ഞങ്ങള്‍ കേട്ടു. അതുപോലെ തന്നെ ഈ പ്രശ്‌നത്തില്‍ പാകിസ്താനുള്ള ആശങ്കകള്‍ കേള്‍ക്കാന്‍ ഇന്ത്യയും ബാധ്യസ്ഥരാണ്.
കൃഷ്ണയ്ക്ക് ഇന്ത്യക്കാരെയെന്ന പോലെ ഞങ്ങള്‍ക്ക് ഞങ്ങളുടെ നാട്ടുകാരെയും ഈ പ്രശ്‌നത്തില്‍ ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്-ഖുറേഷി പറഞ്ഞു.
ചര്‍ച്ചയ്ക്കിടെ എസ്.എം. കൃഷ്ണ പലവട്ടം ഇന്ത്യയില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ എടുത്തുവെന്ന ആരോപണം ഖുറേഷി പിന്‍വലിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കിടെ കൃഷ്ണയെ അനുഗമിച്ച ഒരു ഉദ്യോഗസ്ഥനാണ് ഫോണുകള്‍ വന്നതെന്ന് ഖുറേഷി തിരുത്തി.
ഇന്ത്യപാക് ബന്ധം സാധാരണ നിലയിലാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും അതിനായി ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുമെന്നുമായിരുന്നു പാക് പ്രധാനമന്ത്രി യൂസഫ്‌റാസ ഗീലാനിയും ഖുറേഷിയും കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്ത്യയുടെ പിടിവാശിമൂലമാണ് ചര്‍ച്ച പരാജയപ്പെട്ടതെന്ന് വെള്ളിയാഴ്ച ആരോപിച്ച ഖുറേഷി ശനിയാഴ്ച നിലപാട് മയപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications