കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കൊന്നു

  • By Staff
Google Oneindia Malayalam News

ജയ്പൂര്‍: മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

രാജസ്ഥാനിലെ പ്രതാപ് നഗറില്‍ പണിതുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തില്‍ നിന്നാണ് ഞായറാഴ്ച രാവിലെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയിലാണ് കുഞ്ഞിനെ കാണാനാതായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്നുപേരെ സംശയിക്കുന്നുണ്ട്.

ബംഗാളിലെ കൂച്ച് ബീഹാര്‍ സ്വദേശിയായ നിഖില്‍ ബര്‍മാന്‍ എന്നയാളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. പത്തുവര്‍ഷമായി നിഖിലും കുടുംബവും രാജസ്ഥാനിലാണ് താമസിക്കുന്നത്. കെട്ടിട നിര്‍മ്മാണതൊഴിലാളികളായ നിഖിലും ഭാര്യയും പണി നടക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് താമസിക്കുന്നത്.

ഇവിടെനിന്നാണ് കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയത്. രാത്രി ഉറങ്ങുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായതെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് ഒട്ടേറെ സമയം തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീട് ഒരു സ്ത്രീയാണ് കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. പൊസ്റ്റ്‌മോര്‍ട്ടത്തിലാണ് ലൈംഗികമായി പീഡനം നടന്നതായി തെളിഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X