ബംഗാളില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 50 മരണം

49പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
പരിക്കേറ്റവരെ സയിന്തിയയിലേയും സുരിയിലേയും വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള നിരവധി തീവണ്ടികള്‍ റദ്ദാക്കി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
റയില്‍വേ മന്ത്രി മമതാ ബാനര്‍ജി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കോല്‍ക്കത്തയില്‍ നിന്നും 191 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സയിന്തിയ സ്‌റ്റേഷന്‍.
ഭഗല്‍പ്പൂര്‍റാഞ്ചി വനാഞ്ചല്‍ എക്‌സ്പ്രസില്‍ പിന്നില്‍ നിന്നും വന്ന ഉത്തര്‍ബംഗാ എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്.
പുറപ്പെടാന്‍ തയ്യാറായി നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കിടക്കുകയായിരുന്ന വനാഞ്ചല്‍ എക്‌സപ്രസിന്റെ പിന്നില്‍ ന്യൂകുച്ച്ബഹറില്‍ നിന്നും സിയല്‍ധയിലേക്ക് പോവുകയായിരുന്ന ഉത്തര്‍ബംഗാ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ വനാഞ്ചല്‍ എക്‌സ്പ്രസിന്റെ ലഗേജ് വാനും രണ്ട് ജനറല്‍ കോച്ചുകളുമുള്‍പ്പെടെ മൂന്ന് ബോഗികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു കോച്ച് സ്‌റ്റേഷനിലെ മേല്‍പ്പാലത്തിന് മുകളിലേക്ക് തെറിച്ചുപോയി.
ഉത്തര്‍ബംഗാ എക്‌സ്പ്രസിന്റെ ഡ്രൈവറും അസിസ്റ്റന്റ് െ്രെഡവറും വനാഞ്ചല്‍ എക്‌സ്പ്രസിന്റെ ഗാര്‍ഡും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
സയിന്തിയ സ്‌റ്റേഷനില്‍ പുലര്‍ച്ചെ 1.38 ന് എത്തി 1.39 ന് പുറപ്പെടേണ്ട ഉത്തര്‍ബംഗ എക്‌സ്പ്രസ് സ്‌റ്റേഷനില്‍ അമിതവേഗത്തിലാണ് എത്തിയതെന്നാണ് സൂചന. ശനിയാഴ്ച രാത്രി 8.54 ന് പുറപ്പെടേണ്ട വനാഞ്ചല്‍ എക്‌സ്പ്രസ് അഞ്ച് മണിക്കൂര്‍ വൈകി യാത്ര തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്


Click it and Unblock the Notifications