എയര്‍ഹോസ്റ്റസ് വെടിയേറ്റു മരിച്ച നിലയില്‍
ഗുര്‍ഗോണ്‍: സ്വകാര്യ വിമാനകമ്പനിയിലെ എയര്‍ഹോസ്റ്റസിനെ സ്വവസതിയില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആചാര്യ പുരി കോളനിയില്‍ താമസിക്കുന്ന രുചിയെയാണ് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് രുചിയുടെ ഭര്‍ത്താവിനെ പോലീസ് കസ്‌റ്റെഡിയിലെടുത്തു. രുചി ആത്മഹത്യ ചെയ്തതാണെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
രണ്ടുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. 5മാസം പ്രായമായ ഒരു കുട്ടിയുണ്ട്.
വെടിയൊച്ച കേട്ടെത്തിയ അയല്‍വാസികളാണ് രുചിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മരണം നേരത്തെ സംഭവച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.












Click it and Unblock the Notifications