ബാംഗ്ലൂരില്‍ ഓട്ടോയ്ക്ക് പകരം നാനോ വരുന്നു

ഓട്ടോകള്‍ക്കു പകരം നാനോ കാറുകള്‍ ഓടിക്കാനാണ് കര്‍ണാടക സര്‍ക്കാറിന്റെ പദ്ധതി. ഇതിനായി 10,000 നാനോ കാറുകള്‍ വാങ്ങുന്ന കാര്യം സര്‍ക്കാറിന്റെ സജീവപരിഗണനയിലാണെന്ന് ഗതാഗത മന്ത്രി ആര്‍ അശോക പറഞ്ഞു.
നാനോ ഓടിക്കിട്ടുന്ന വരുമാനത്തെ 40 60 എന്ന അനുപാതത്തില്‍ വിഭജിയ്ക്കും. ഇതില്‍ 40ശതമാനം സര്‍ക്കാറിനും, 60ശതമാനം ഡ്രൈവര്‍ക്കും ലഭിയ്ക്കും.
കാറുകള്‍ സ്വന്തം നിലയില്‍ വിലയ്ക്കുവാങ്ങുക അല്ലെങ്കില്‍ ഇതിനായി ലോണ്‍ എടുക്കുക എന്നിങ്ങനെ രണ്ടുമാര്‍ഗങ്ങളാണത്രേ സര്‍ക്കാറിന് മുന്നിലുള്ളത്.
ഓട്ടോയില്‍ നിന്നും യാത്ര നാനോയിലേയ്ക്ക് മാറുമ്പോള്‍ യാത്രാക്കൂലി എന്താവുമെന്ന ചോദ്യം സ്വാഭാവികമായും ഉയരും. എന്നാല്‍ ഓട്ടോക്കൂലിയും നാനോക്കൂലിയും തമ്മില്‍ വ്യത്യസാമൊന്നുമുണ്ടാകില്ലെന്നാണ് മന്ത്രി പറയുന്നത്.
നഗരത്തിലെ ഓട്ടോകള്‍ ഇപ്പോഴത്തെ ജനസംഖ്യയ്ക്ക് മതിയാവുന്നില്ലെന്നുള്ള പരാതികള്‍ നാലുപാടുനിന്നും ഉയരുന്നുണ്ട്, പുതിയ പദ്ധതി നിലവില്‍ വന്നാല്‍ ഈ പ്രശ്‌നത്തെ ഒരു പരിധിവരെ മറികടക്കാന്‍ കഴിയും- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications