സഹോദരിയുടെ കാമുകനെ സഹോദരന്മാര്‍ കൊലപ്പെടുത്തി
ബൊകാരോ: സഹോദരിയുടെ കാമുകനെ സഹോദരന്മാര്‍ അടിച്ചുകൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ബൊകാരോ പബ്ലിക് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്.
വിദ്യാര്‍ഥി വിരാട് വിദ്യയാണ് കൊല്ലപ്പെട്ടത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ നൂപുറിന്റെ നാല് സഹോദരന്മാര്‍ ചേര്‍ന്നാണ് വിരാടിനെ കൊലപ്പെടുത്തിയത്.
ജൂലൈ 16ന് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിരാട് പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് കൊല നടന്നത്.
ശനിയാഴ്ച സെക്ടര്‍ 4ലെ ഒരു സ്ഥലത്തുനിന്നാണ് കൊ്ല്ലപ്പെട്ട നിലയില്‍ വിരാടിന്റെ മൃതദേഹം കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് നൂപുറിന്റെ സഹോദരന്മാരെ അറസ്റ്റുചെയ്തിട്ടുണ്ട്.
ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ വിരാടിനെ തങ്ങളുടെ സഹോദരി സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ഇതില്‍ കുപിതരായാണ് കൊല നടത്തിയതെന്നുമാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications