ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരം;ആകാശത്തേക്ക് വെടി
കവരത്തി: ലക്ഷദ്വീപിലെ ഖില്‍ത്താന്‍ ദ്വീപില്‍ പ്ലസ്ടു സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. അധ്യാപകരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ടാഴ്ചയായി വിദ്യാര്‍ഥികളും രക്ഷിതാക്കളും സമരത്തിലാണ്.
പോലീസ് ആകാശത്തേക്ക് വെടിവെച്ചതിനെ തുടര്‍ന്ന് പിരിഞ്ഞുപോയ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ സബ് ഡിവിഷണല്‍ ഓഫീസ് ഉപരോധിച്ചു.
സംഘര്‍ഷം കണക്കിലെടുത്ത് അധ്യാപകരില്ലാത്ത കില്‍ത്താനിലെ നാല് സ്കൂളുകള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. സ്കൂള്‍ പഠനകാലം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞാണ് എല്ലാ വര്‍ഷവും അധ്യാപകരെ സ്കൂളുകളിലേക്ക് അയക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.












Click it and Unblock the Notifications