Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടിയപകടം: മമതയ്ക്ക് അട്ടിമറി സംശയം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലുണ്ടായ തീവണ്ടി അപകടത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോയെന്ന സംശയം തള്ളിക്കളയാനാകില്ലെന്ന് റെയില്‍വേമന്ത്രി മമതാ ബാനര്‍ജി. അപകട സ്ഥലത്തേക്ക് തിരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

സാധാരണ നടക്കുന്ന സംഭവങ്ങളെപ്പോലെ ഇതിനെ കാണാനാവില്ല. അപകടത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടുണ്ടെന്നും റെയില്‍വെ മന്ത്രി അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളിലൊരാള്‍ക്ക് ജോലിയും, അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും മമത പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും, നിസ്സാര പരിക്കേറ്റവര്‍ക്ക് 25,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+