കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടല്‍ പാര്‍ക്ക് പൂട്ടാന്‍ നിര്‍ദ്ദേശിച്ചു

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: കണ്ണൂര്‍ പാപ്പിനിശേരിയിലെ കണ്ടല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി വിഎസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു. വിദഗ്ദ സമിതി പാര്‍ക്ക് സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ക്ക് എന്നു പൂട്ടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കെസി ജോസഫ് കൊണ്ടുന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, പാര്‍ക്ക് പൂട്ടാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതായി സ്ഥിരീകരിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തനായ സ്പീക്കര്‍ അടിയന്തിര പ്രമേയ അവതരണത്തിന് അനുമതി നിഷേധിക്കുകയും പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയുമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X