ആര്യാടനും മകനും വധഭീഷണിയെന്ന് റിപ്പോര്‍ട്ട്
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ ആര്യാടന്‍ മുഹമ്മദിനും മകനും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ ആര്യാടന്‍ ഷൗക്കത്തിനും വധഭീഷണിയുള്ളതായി റിപ്പോര്‍ട്ട്.
എംഎല്‍എയുടെയും മകന്റെയും കൈയും കാലും വെട്ടുമെന്നും പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നുമാണ് എസ്ഡിപിഐ പ്രവര്‍ത്തകരെന്നു സ്വയം പരിചയപ്പെടുത്തിയ അജ്ഞാതര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.
ആര്യാടന്‍ മുഹമ്മദിന്റെ നിലമ്പൂരിലെ വസതിയിലെ ഫോണിലേക്കാണ് രണ്ട് തവണയായി ഭീഷണി സന്ദേശം എത്തിയത്. നിലമ്പൂരിലെ ട്രെയിന്‍ അട്ടിമറി ശ്രമം നടന്ന് നാലുദിവസത്തിനുശേഷമായിരുന്നുവത്രേ ആദ്യഭീഷണി.
ഗള്‍ഫില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് വ്യക്തമായിട്ടുണ്ട്. നാലുദിവസം മുമ്പാണ് രണ്ടാമത്തെ ഭീഷണി സന്ദേശമെത്തിയത്. ഈ ഫോണ്‍ സന്ദേശം ബഹ്‌റിനില്‍ നിന്നാണ് എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും എതിരെ ആര്യാടന്‍ മുഹമ്മദ് എംഎല്‍എ നിയമസഭയിലും പുറത്തും നടത്തിയ പ്രസ്താവനകള്‍ക്കു ശേഷമാണ് വധഭീഷണി ഉയര്‍ന്നത്. വധഭീഷണിയെക്കുറിച്ച് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ലെന്നാണ് പ്രമുഖ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications