ചിമ്പാദ് പാലം സര്‍ക്കാര്‍ നിരോധിച്ചു
തിരുവനന്തപുരം: ചിമ്പാദ് പാലം എന്ന പുസ്തകത്തിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. പുസ്തകത്തിന്റെ ഉള്ളടക്കം മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
പത്തനംതിട്ട ജില്ലയിലെ ചില സ്ഥലങ്ങളില്‍ പുസ്തകം വിതരണം ചെയ്തിരുന്നു. പത്തനംതിട്ടയിലെ ചുങ്കപ്പാറയിലെ പി.കെ ശ്യാംകുട്ടി, ശാമു കോയമ്പത്തൂര്‍ എന്ന തൂലികാനാമത്തില്‍ എഴുതിയ പുസ്തകമാണിത്.
ഇദ്ദേഹത്തിന്റെ മരണശേഷമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിന്റെ പേരില്‍ ചുങ്കപ്പാറ പുന്നക്കല്‍ സജി കെ.ജേക്കബ്, സഹോദരന്‍ റജി കെ.ജേക്കബ്, പാസ്റ്റര്‍ എബ്രഹാം തോമസ്, ചാര്‍ളി വി.വിശ്വം, പ്രസാദ് ജേക്കബ് കോഴഞ്ചേരി എന്നിവരുടെ പേരില്‍ പെരുമ്പട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.












Click it and Unblock the Notifications