കണ്ടല്‍ പാര്‍ക്ക് അടച്ചു

ഇത് സംബന്ധിച്ച ഉത്തരവിറക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചിരുന്നു. സി.ആര്‍.സെഡ് ചെയര്‍മാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വിദഗ്ദ സമിതി പാര്‍ക്ക് സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം പാപ്പിനിശേരിയില്‍ കണ്ടല്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സിപിഎമ്മിന്റെ പുതിയ നിലപാട്. കണ്ടല്‍ ചെടി വച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി പറഞ്ഞു. കണ്ടല്‍ ചെടി നടാന്‍ നിയമത്തിന്റെ അനുമതി വേണ്ട. എതെങ്കിലും പ്രവര്‍ത്തനം നിയമം ലംഘിച്ച് നടന്നിട്ടുണ്‌ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുകയും തിരുത്തപ്പെടുകയുമാണ് വേണ്ടത് അല്ലാതെ കണ്ടല്‍ ചെടി സംരക്ഷിക്കാനുള്ള ശ്രമം ഇല്ലാതാക്കുന്നത് ശരിയല്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലം നിര്‍ദ്ദേശം നല്‍കിയത്.












Click it and Unblock the Notifications