Get Updates
Get notified of breaking news, exclusive insights, and must-see stories!

നോര്‍ക്ക റൂട്സ് ജോബ് പോര്‍ട്ടല്‍ തുടങ്ങുന്നു

തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും വിദേശ രാജ്യങ്ങളിലെ തൊഴില്‍ സംരംഭകര്‍ക്കുമായി നോര്‍ക്ക റൂട്ട്‌സ് 'ജോബ്‌പോര്‍ട്ടല്‍' തുടങ്ങുന്നു. jobsnorka.gov.in എന്ന പേരിലുള്ള പോര്‍ട്ടല്‍ ഓഗസ്റ്റ് ആദ്യവാരം മുതല്‍ പ്രവര്‍ത്തനം തുടങ്ങും.

തൊഴില്‍ തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലെന്ന നിലയില്‍ അതത് വിദേശ എംബസികള്‍മുഖേന പരിശോധന നടത്തിയശേഷമായിരിക്കും വിദേശ കമ്പനികള്‍ക്ക് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുക.

തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും തൊഴില്‍ സംരംഭകര്‍ക്കും തങ്ങളുടെ ആവശ്യങ്ങളും യോഗ്യതകളും വിശദീകരിച്ചുകൊണ്ട് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാംയ

പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തൊഴില്‍ അന്വേഷകരില്‍നിന്നും ഫീസ് ഈടാക്കില്ല. എന്നാല്‍ വിദേശത്തേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റുകള്‍ക്ക് കമ്പനിക്കാര്‍ നോര്‍ക്കറൂട്ട്‌സിന് സര്‍വീസ്ചാര്‍ജ് നല്‍കേണ്ടിവരും.

'ജോബ് പോര്‍ട്ടല്‍' ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായി നോര്‍ക്കറൂട്ട്‌സ് വിദേശത്തെ തൊഴിലുകള്‍ക്കുവേണ്ടി റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതിനുള്ള കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ലൈസന്‍സ് സ്വന്തമാക്കിക്കഴിഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ യുഎഇയിലെ ഒരു കമ്പനിക്കുവേണ്ടി രണ്ട് തവണ നോര്‍ക്കറൂട്ട്‌സ് റിക്രൂട്ട്‌മെന്റ് നടത്തിക്കഴിഞ്ഞു. മറ്റൊരു വിദേശകമ്പനിക്കായി ജൂലായ് 27, 28 തീയതികളില്‍ വീണ്ടും റിക്രൂട്ട്‌മെന്റ് നടത്താനുള്ള ഒരുക്കത്തിലാണ് നോര്‍ക്ക അധികൃതര്‍.

വിദേശ തൊഴില്‍ വിപണികളിലെ തൊഴില്‍സാധ്യതകള്‍ പൂര്‍ണമായും മുതലെടുക്കുന്നതിന് കേരളീയരെ മത്സരസജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ 'ജോബ് ഫെയറു'കള്‍ക്ക് തുടക്കം കുറിക്കാനും നോര്‍ക്ക തീരുമാനിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ആദ്യ 'ജോബ് ഫെയര്‍' നവംബറില്‍ കൊച്ചിയില്‍ നടത്താനാണ് പദ്ധതി. ഗള്‍ഫ് മേഖലയിലെ കമ്പനികള്‍ക്കുപുറമേ യൂറോപ്യന്‍ കമ്പനികളെയും ജോബ് ഫെയറില്‍ പങ്കെടുപ്പക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+