തിരുവനന്തപുരത്ത് യൂസര്‍ഫീ കൊടുത്തേ പറ്റൂ
ദില്ലി: തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിലെ യൂസര്‍ ഫീസ് സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം കോംപറ്റിഷന്‍ അപ്പലേറ്റ് ട്രൈബുണല്‍ നിരസിച്ചു.
എയര്‍പോര്‍ട്ട് എക്കണോമിക്ക് റഗുലേറ്ററി അഥോറിട്ടിയുടെ തീരുമാനങ്ങളുടെ അപ്പീല്‍ പരിശോധിയ്ക്കുന്ന സ്ഥാപനമാണ് കോംപറ്റിഷന്‍ അപ്പലേറ്റ് ട്രൈബുണല്‍. ഈയിടെയാണ് ട്രൈബുണലിന് ഈ അധികാരം കൂടി നല്‍കിയത്.
ജസ്റ്റിസ് അരിജിത് പസായത് ആണ് ട്രൈബുണലിന്റെ അധ്യക്ഷന്‍. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് അഥോറിട്ടി ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്കു ട്രൈബുണല്‍ നോട്ടീസ് അയയ്ക്കും. സെപ്തംബര്‍ ആറിനാണ് കേസ് വീണ്ടും പരിഗണിയ്ക്കുന്നത്.
755 രൂപ യൂസര്‍ ഫീയും ഇതിന്റെ സര്‍വീസ് ചാര്‍ജും ഉള്‍പ്പെടെ ഓരോ വിദേശയാത്രക്കാരനില്‍ നിന്നും 833 രൂപ ഈടാക്കാനാണ് നിര്‍ദ്ദേശം ഉണ്ടായത്. 2010 ജൂലൈ ഒന്നു മുതല്‍ വിദേശത്തേക്കു യാത്ര
ചെയ്യുന്ന എല്ലാ യാത്രക്കാരില്‍ നിന്നും ഇത് പിരിയ്ക്കാനാണ് നിര്‍ദ്ദേശം.
കേസില്‍ വിമാനക്കമ്പനികളെയും കക്ഷി ചേര്‍ക്കാന്‍ കോംപറ്റിഷന്‍ അപ്പലേറ്റ് ട്രൈബുണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications