കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വദേശിവല്‍ക്കരണം: കുവൈത്ത് നീക്കങ്ങള്‍ ശക്തമാക്കി

  • By Lakshmi
Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ സ്വദേശിവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിദേശികളെ നിയമിക്കുന്നത നിര്‍ത്തിവച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

സ്വദേശി വല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്‍ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളോടും വിദേശ ജീവനക്കാരെ ഒഴിവാക്കുന്നതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ സര്‍വീസില്‍ തുടരുന്നവരെയും ഒഴിവാക്കുന്നതിനാണ് പാര്‍ലമെന്റ് കമ്മിറ്റിയുടെ നിര്‍ദേശം. സര്‍ക്കാര്‍ സര്‍വീസിലുള്ള വിദേശികളുടെ എണ്ണം, അവര്‍ ചെയ്യുന്ന തൊഴിലിന്റെ സ്വഭാവം, കൂടാതെ വിദേശികളെ ഒഴിവാക്കുന്നത് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തെ ഏതുരീതിയില്‍ ബാധിക്കും തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് സിവില്‍സര്‍വീസ് കമ്മീഷന്‍ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം വിദഗ്ധരും പരിചയസമ്പന്നരുമായ വിദേശികളെ ഒഴിവാക്കുന്നതിലൂടെ മന്ത്രാലയ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുകയാണെങ്കില്‍ അത്തരക്കാരെ നിലനിര്‍ത്തുന്നതിന് നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന.

ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ വിശദമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും വിദേശികളെ സര്‍വീസില്‍നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്‍ എടുക്കുക.

സ്വദേശിവത്കരണം സംബന്ധിച്ച് പാര്‍ലമെന്ററി കമ്മിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വീസുകളില്‍നിന്നു വിദേശികളെ ഒഴിവാക്കുന്നതിനു നീക്കങ്ങളാരംഭിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X