സിറിയന്‍ സര്‍വ്വകലാശാലകളില്‍ പര്‍ദ്ദ വിലക്കി

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥിനികള്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന മുഖാവരണത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സിറിയന്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഗൈത് ബര്‍ക്കത്താണ് ഉത്തരവിട്ടിരിക്കുന്നത്.
മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന നിക്കാബും, മുഖാവരണവും വിദ്യാഭ്യാസ ധാര്‍മ്മികതയ്ക്കും മൂല്യങ്ങള്‍ക്കും നിരക്കാത്തതിനാലാണ് നിരോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തല മറയ്ക്കുന്ന സ്‌കാര്‍ഫുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല.
യൂറോപ്പില്‍ മുഴുവന്‍ ഘട്ടംഘട്ടമായി പല രാജ്യങ്ങളും ഇസ്ലാമിക വേഷങ്ങളായ പര്‍ദ്ദയും മുഖാവരണവും നിരോധിക്കാനുള്ള നിയമം കൊണ്ടുവരുന്നതിനിടയില്‍ ബ്രിട്ടനിലെ ഒരു മന്ത്രി മുഖാവരണത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തി.
ബ്രിട്ടനിലെ പരിസ്ഥിതികാര്യ സെക്രട്ടറി കരോളിന്‍ സ്‌പെല്‍മാനാണ് മുഖാവരണത്തെ അനുകൂലിച്ച് രംഗത്തുവന്നിരിക്കുന്നത്. മുഖാവരണം സ്ത്രീകളെ കൂടുതല്‍ ശക്തരാക്കുമെന്നാണ് കരോളിന്‍ പറയുന്നത്. ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പര്‍ദ്ദ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കരോളിന്‍ പര്‍ദ്ദയെ അനുകൂലിച്ച് രംഗത്തുവന്നിരിക്കുന്നത്.
കരോളിന്റെ അഭിപ്രായം ബ്രിട്ടന് നിരക്കാത്തതാണെന്ന് ഗ്രീന്‍ പിന്നീട് ആരോപിച്ചു. എന്നാല്‍ ബ്രിട്ടന്‍ ജനതയില്‍ 67ശതമാനം വോട്ടര്‍മാരും മുഖാവരണം അണിയാന്‍ താല്‍പര്യപ്പെടുന്നവരാണെന്നാണ് കരോളിന്‍ ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications