ഇന്ത്യക്കാര്‍ക്ക് ദീപാവലി സമ്മാനം ഐഫോണ്‍4

ആപ്പില്‍ അടുത്തിടെ പുറത്തിറക്കിയ ഐഫോണ്‍ 4 ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് എയര്‍ടെല്‍ അറിയിച്ചു.
ഐഫോണ്‍ 4 ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും. സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവില്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭാരതി എയര്‍ടെല്‍ സിഇഒ സഞ്ജയ് കപൂര്‍ പറഞ്ഞു.
ഇതിന് മുമ്പ് ജൂണ്‍ മാസത്തില്‍ ഐഫോണ്‍ 4ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ വൊഡാഫോണ്‍ എസ്സാര്‍ ശ്രമിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഏത് മാസത്തില്‍ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് വ്യക്തതയുണ്ടായിരുന്നില്ല.
ഭാരതി എയര്‍ടെല്‍ ഇപ്പോള്‍ ആപ്പിളിന്റെ ഐഫോണ്‍ 3ജിഎസ് ഫോണുകള്‍ ഇന്ത്യയില്‍ വില്‍പന നടത്തുന്നുണ്ട്. 35,500 രൂപയ്ക്കാണ് ഇതിന്റെ 16 ജിബി ഫോണുകള്‍ വില്‍ക്കുന്നത്, 32ജിബിയ്ക്ക് 41,500രൂപയാണ് വില.












Click it and Unblock the Notifications