ഉല്പാദന കുറവ്: കുരുമുളക് വില കയറി
കൊച്ചി: കേരളത്തിലെ പ്രധാന സുഗന്ധ വ്യഞ്ജന വിപണിയിലൊക്കെ കുരുമുളക് വില കയറി. കിലൊയ്ക്ക് 200 രൂപയാണ് കുരുമുളകിന് ഇപ്പോള്‍ കൊച്ചി വിപണിയിലെ വില.
കുരുമുളക് വില കിലൊയ്ക്ക് 225 രൂപവരെ ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിപണിയിലെ കണക്ക്കൂട്ടല്‍.
സെപ്തംബര്‍-ഒക്ടോബറിലാണ് പുതുതായി വിളവെടുത്ത കുരുമുളക് വിപണിയിലെത്തേണ്ടത്. എന്നാല്‍ ഇക്കുറി വിപണിയിലെത്തുന്ന കുരുമുളകിന്റെ അളവ് കുറവായിരിയ്ക്കുമെന്ന് കരുതുന്നു. സെപ്തംബറിലും വില 180 രൂപയില്‍ താഴെ പോകില്ലെന്നാണ് കണക്കൂകൂട്ടല്‍.
ഉല്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. ഗോഡൗണുകളില്‍ കുരുമുളക് സ്റ്റോക്ക് കുറവാണ്. കേരളമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്പാദിപ്പിയ്ക്കുന്ന സംസ്ഥാനം. രണ്ടാമത് കര്‍ണാടകമാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും ഉല്പാദനം കുറവാണ്. കുരുമുളക് കൃഷിയ്ക്ക് ജോലിക്കാര്‍ ഏറെ വേണമെന്നതും കേരളത്തില്‍ കൃഷി കുറയാന്‍ കാരണമായി.












Click it and Unblock the Notifications