കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോട്ടോറോള നെറ്റ്‌വര്‍ക്ക് നോക്കിയ വാങ്ങുന്നു

  • By Ajith Babu
Google Oneindia Malayalam News

Nokia-Siemens to acquire Motorola’s network for USD 1.2 billion
ന്യൂയോര്‍ക്ക്: മോട്ടൊറോളയുടെ വയര്‍ലെസ് നെറ്റ്വര്‍ക്കിങ് ബിസിനസ് നോക്കിയ സീമെന്‍സ് (എന്‍എസ്എന്‍) കമ്പനി ഏറ്റെടുക്കാനൊരുങ്ങുന്നു.

120 കോടി യുഎസ് ഡോളറിനാണ് കൈമാറ്റം. വയര്‍ലെസ് നെറ്റ്വര്‍ക്കിങ് ബിസിനസില്‍ നിന്നു പിന്‍മാറാനൊരുങ്ങുന്ന മോട്ടൊറോളയുടെ സാമഗ്രികളില്‍ ഭൂരിഭാഗവും നോക്കിയക്കാണു വില്‍ക്കുന്നത്. കൈമാറ്റം ഇന്ത്യയില്‍ കാര്യമായി പ്രതിഫലിയ്ക്കില്ലെങ്കിലും വടക്കെ അമേരിക്കയില്‍ എറിക്‌സന് ശേഷമുള്ള രണ്ടാമത്തെ ടെലികോം ഉപകരണ നിര്‍മാതാക്കളായി മാറാന്‍ എന്‍എസ്എന്നിനെ സഹായിക്കും.

മോട്ടൊറോള കമ്പനി രണ്ടായി വിഭജിക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൊബൈല്‍ ഫോണ്‍, സെറ്റ്‌ടോപ് ബോക്‌സ് എന്നീ ഡിവിഷനുകളായി വിഭജിക്കാനാണു നീക്കം. അടുത്ത വര്‍ഷം ആദ്യത്തോടെ വിഭജനം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X