തുറമുഖ ചരക്ക് നീക്കത്തില്‍ കുറവ്
കൊച്ചി: കാലവര്‍ഷം കാരണം ഇന്ത്യയിലെ തുറമുഖങ്ങളിലെ ചരക്ക് നീക്കം കുറഞ്ഞു. ഒന്നര ശതമാനത്തോളമാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കുറവ്.
2009 ജൂണില്‍ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍ 45.4 ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. എന്നാല്‍ 2010 ജൂണില്‍ ഇത് 44.8 ടണായി കുറഞ്ഞു. ആന്ധ്ര, കൊച്ചി, തമിഴ്നാട് എന്നിവിടങ്ങളിലെ തുറമുഖങ്ങളിലൊക്കെ കാലവര്‍ഷം കനത്തതായിരുന്നു. ഇതാണ് ചരക്ക് നീക്കത്തെ ബാധിച്ചത്.
ഇരുമ്പ് അയിര്, പെട്രോളിയം ഉല്പന്നങ്ങള്‍ എന്നിവയുടെ നീക്കത്തിലാണ് മഴകാരണം കാര്യമായ കുറവ് ഉണ്ടായത്. രാസവളത്തിന്റെ നീക്കവും കുറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications