'പരേതന്‍' ജീവനോടെ മോര്‍ച്ചറിയില്‍

സഞ്ജീവ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഗാസിയബാദിലെ എംഎംജി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഞ്ജീവ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ മരണകുറിപ്പെഴുതുകയായിരുന്നു.
തുടര്‍ന്ന് മോര്‍ച്ചറിയുടെ തണുപ്പിലേക്ക് സഞ്ജീവിനെ മാറ്റി. ഇതിനിടെ മോര്‍ച്ചറിയിലെത്തിയ ബന്ധുക്കള്‍ കണ്ടത് വേദന കൊണ്ട് നിലവിളിക്കുന്ന സഞ്ജീവിനെയാണ്. ഗുരുതരാവസ്ഥയിലായിരുന്ന അയാളെ അപ്പോള്‍തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ എകെ ധവാന്‍ അറിയിച്ചു.












Click it and Unblock the Notifications