നായിഡു ഔറംഗബാദ് ജയിലില്‍

ധര്‍മബാദിലുള്ള ഐഐടി ക്യാംപസില്‍ നിന്നും ബലം പ്രയോഗിച്ചാണ് പൊലീസ് ഇവരെ ജയിലിലേക്കു കൊണ്ടുപോയത്. നായിഡുവിനൊപ്പം 74 പാര്‍ട്ടി പ്രവര്‍ത്തകരാണ് അറസ്റ്റുവരിച്ചിട്ടുണ്ട്. ഗോദാവരി നദിക്ക് കുറുകെ മഹാരാഷ്ട്ര നിര്‍മിച്ച ബബ്‌ളി അണക്കെട്ട് മൂലം ആന്ധ്രക്ക് ലഭിക്കുന്ന ജലം കുറയും എന്നാണ് നായിഡുവിന്റെ ആരോപണം.
ആന്ധ്ര അതിര്‍ത്തിയിലെ ബബ്ലി അണക്കെട്ടു വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചു മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ബബ്‌ളിയിലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നായിഡുവും മറ്റു പാര്‍ട്ടി നേതാക്കളും തിരികെ പോകണമെന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ മഹാരാഷ്ട്ര തയാറായിട്ടില്ല.
മേഖല സന്ദര്‍ശിക്കാതെ മടങ്ങില്ലെന്ന വാശിയിലാണു നായിഡു. ഇതിനിടെ, ആന്ധ്രയില്‍ ടിഡിപി ബന്ദിനിടെ നായിഡുവിന്റെ അറസ്റ്റില്‍ മനംനൊന്തു മൂന്നു പ്രവര്‍ത്തകര്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications