രാഹുല്‍ ഗാന്ധിയുടെ സഹായിയെ കാണാനില്ല
ഹരോദി: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ അടുത്ത സഹായിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കാണാതായി.
ഉത്തര്‍പ്രദേശിലെ ഹരോദിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിശാന്ത് പട്ടേലിനെയാണ് കാണാതായതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഹസ്മുഖ് പട്ടേലിന്റെ മകനാണ് നിശാന്ത്. ഹരോദിയിലെ ഒരു ഹോട്ടലില്‍ നിന്നാണത്രേ ഇയാളെ കാണാതായത്.
തിങ്കളാഴ്ച രാവിലെ മുതല്‍ മകനെ ഹോട്ടലില്‍ നിന്നും കാണാതാവുകയാണ് ഉണ്ടായതെന്ന് ഹസ്മുഖ് പറയുന്നു. നിശാന്തിന്റെ കുടുംബം ഇക്കാര്യം കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏതാനും നാളുകളായി നിശാന്ത് ഹിരോദിയിലെ ഹോട്ടലിലാണ് താമസിക്കുന്നത്.












Click it and Unblock the Notifications