പോപ്പുലര്‍ഫ്രണ്ടുകാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ അറസ്റ്റിലായ നൗഷാദ്, ഡോക്ടര്‍ റെനീഫ് എന്നിവര്‍ക്കെതിരെ രാജ്യേദ്രോഹകുറ്റം ചുമത്തി കേസെടുത്തു.
രാജ്യത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന പുസ്കങ്ങള്‍ കൈവശം വെച്ചതിനും വിതരണം ചെയ്തതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നൗഷാദില്‍ നിന്ന് ജിഹാദ് എന്ന പുസ്തകമാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇന്ത്യന്‍ ജനാധിപത്യം ഇസ്ലാമിക വിരുദ്ധമാണെന്നും അതിനെതിരെ പോരാടേണ്ടത് അനിവാര്യമാണെന്നും ജിഹാദ് പുസ്തകത്തില്‍ പറയുന്നു. പുസ്തകം പ്രിന്റ് ചെയ്ത കൊച്ചിയിലെ പബ്‌ളിഷിംഗ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications