Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടല്‍ പാര്‍ക്ക്: സിപിഎമ്മിന് ബിസിനസ്സ് താത്പര്യം

K Sudhakaran
തിരുവനന്തപുരം: പാപ്പിനിശേരിയിലെ കണ്ടല്‍ പാര്‍ക്കിന് പിന്നില്‍ സിപിഎമ്മിന്റെ ബിസിനസ് താത്പര്യമാണെന്ന് കെ സുധാകരന്‍ എംപി. ബിസിനസ് സാമ്രാജ്യം സ്ഥാപിക്കുന്നതിന്റെ മറയായാണ് സിപിഎം പാപ്പനിശേരിയില്‍ കണ്ടല്‍ പാര്‍ക്ക് തുടങ്ങിയതെന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ ആരോപിച്ചു.

പാപ്പിനിശേരി മുതല്‍ വിസ്മയ പാര്‍ക്ക് വരെ നീളുന്ന ഒരു പദ്ധതിയാണ് ഇതിനു പിന്നില്‍. പാപ്പിനിശേരി ഇക്കോ ടൂറിസം അതോറിട്ടി പുറത്തുവിട്ട ബ്രോഷറില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ആദ്യം ഇക്കോ ടൂറിസം പദ്ധതി എന്ന പേരില്‍ ആരംഭിച്ച പാര്‍ക്കിന് കണ്ടല്‍ എന്ന പേരു തന്നെ നല്‍കിയത് ഇതിന്റെ ഭാഗമാണ്. കണ്ടല്‍ പാര്‍ക്കിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്.

ആരുടെ അനുമതി വാങ്ങിയാണ് പാര്‍ക്ക് തുടങ്ങിയതെന്ന് സിപിഎം വെളിപ്പെടുത്തണം. പാര്‍ക്ക് അടച്ചുപൂട്ടിയതുകൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ല. നിയമം ലംഘിച്ച് പാര്‍ക്ക് തുടങ്ങിയതിനെക്കുറിച്ച് അന്വേഷണം വേണം.

നിര്‍മ്മാണത്തിന് പണം എവിടെനിന്ന് ലഭിച്ചുവെന്ന് വെളിപ്പെടുത്താന്‍ സിപിഎം തയ്യാറാകണം. പണത്തിന്റെ സ്രോതസിനെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+