മുഖ്യമന്ത്രിയുടെ നടപടി ചട്ടലംഘനം: തച്ചങ്കരി

തച്ചങ്കരിക്കു വേണ്ടി സീനിയര്‍ അഡ്വക്കേറ്റ് ഒ.വി. രാധാകൃഷ്ണന്റെ വാദം തിങ്കളാഴ്ച പൂര്‍ത്തിയായി. സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്റെ വാദം ചൊവ്വാഴ്ച നടക്കും.
ട്രിബ്യൂണലിന്റെ ദില്ലി ബെഞ്ച് വൈസ് ചെയര്‍മാന്‍ ജോഷി അധ്യക്ഷനായ ഫുള്‍ബെഞ്ചില്‍ കൊച്ചി ട്രിബ്യൂണല്‍ അംഗങ്ങളായ ജോര്‍ജ് പാറക്കനും നൂര്‍ജഹാനും ഉള്‍പ്പെടുന്നു. നിയമ പ്രശ്‌നങ്ങള്‍ കേസില്‍ ഉള്ളതിനാലാണ് പ്രത്യേകം രൂപവത്കരിച്ച ഫുള്‍ബെഞ്ച് കേസ് പരിഗണിക്കുന്നത്.
മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരം മാത്രമേ സസ്‌പെന്‍ഷന്‍ ആകാവൂ എന്നും അതനുസരിച്ച് മാത്രമേ ഗവര്‍ണര്‍ക്ക് നടപടി സ്വീകരിക്കാനാവൂ എന്നുമാണ് തച്ചങ്കരിയുടെ വാദം.
മന്ത്രിസഭയുടെ തീരുമാനം ഇല്ലാതെ മുഖ്യമന്ത്രി മാത്രം സസ്‌പെന്‍ഷന് നടപടി എടുത്തത് ബന്ധപ്പെട്ട ചട്ടങ്ങളുടെ ലംഘനമായതിനാല്‍ അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
വിദേശത്ത് പോകുന്നതിനായി സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.












Click it and Unblock the Notifications