Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോ: എം പി മാര്‍ സമ്മര്‍ദ്ദം ചെലുത്തും

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കാനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എം പിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത കേരള എം പിമാരുടെ യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ എം പിമാര്‍ യോജിപ്പ് പ്രകടിപ്പിച്ചു.

കൊച്ചി വല്ലാര്‍പാടം ടെല്‍മിനലും എല്‍എന്‍ജി പദ്ധതിയും ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാം ഘട്ടവും പൂര്‍ത്തിയായി കഴി‍ഞ്ഞാല്‍ കൊച്ചിയിലെ ഗതാഗത പ്രശ്നം രൂക്ഷമാവും. ഇതിന് പ്രതിവിധി മെട്രോ റെയിലാണ്.

യോഗത്തില്‍ പൊതുവായ തീരുമാനങ്ങള്‍ ഉണ്ടായെങ്കിലും പ്രശ്നങ്ങളി‍ല്‍ സ്വന്തം പാര്‍ട്ടികളുടെ നിലപാടുകളും അവകാശവാദങ്ങളും ഉന്നയിയ്ക്കാനായിരുന്നു എം പിമാര്‍ ഏറെ സമയവും ചെലവാക്കിയത്.

തിരുവനന്തപുരം വിമാനത്താവളം ഉത്ഘാടനം ചെയ്യാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയെ അനുവദിയ്ക്കുന്നില്ലെന്ന വിഷയമായിരുന്നു ഏറെ ശ്രദ്ധേയമായത്. കോണ്‍ഗ്രസ് എം പിമാര്‍ തങ്ങളുടെ പ്രതിഷേധം ഒളിച്ച് വച്ചില്ല.

കേന്ദ്രത്തിന്റെ പല പദ്ധതികളും കേരളത്തില്‍ നടപ്പിലാക്കുന്നത് കേന്ദ്രത്തിന്റെ പേര് പറയാതെ കേരളത്തിന്റേതാണെന്ന് തോന്നിയ്ക്കുമാറാണെന്നായിരുന്നു മറ്റ് ചില എം പിമാരുടെ പരാതി. പാലക്കാട് കോച്ച് ഫാക്ടറി, പാലക്കാട് റെയില്‍വേ ഡിവിഷന്‍ എന്നിവയ്ക്കായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടായി യത്നിയ്ക്കാനുള്ള ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും പകരം ഏറെ സമയവും യോഗം ചെലവഴിച്ചത് പരസ്പരം പഴിചാരാനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+