മലബാറില്‍ കൂടുതല്‍ സ്കൂളുകളില്‍ പ്ലസ്‍ടു
തിരുവനന്തപുരം: മലബാര്‍ പ്രദേശത്ത് കൂടുതല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ തുടങ്ങും. പ്ലസ്‍ടു സ്കൂളുകല്‍ ഇല്ലാത്ത വടക്കന്‍ ജില്ലകളിലായിരിയ്ക്കും പുതിയ സ്കൂളുകള്‍.
ഈ സ്കൂളുകള്‍ ഈ അദ്ധ്യയന വര്‍ഷം തന്നെ തുടങ്ങാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുള്ളത്. ആകെ 178 സ്കൂളുകളിലാണ് പുതിയ കോഴ്സുകള്‍ തുടങ്ങുന്നത്. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ഇതി വ്യക്തമാക്കിയത്.
ഇത്രയും സ്കൂളുകളില്‍ പുതിയ കോഴ്സുകള്‍ തുടങ്ങുന്നതോടെ 22,000 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പ്ലസ് ഒണ്ണിന് പ്രവേശനം ലഭിയ്ക്കും.
തൃശ്ശൂര്‍ 34, പാലക്കാട് 36, മലപ്പുറം -27, കോഴിക്കോട് -31, വയനാട്-8, കണ്ണൂര്‍-30, കാസര്‍കോട്-12 എന്നിങ്ങനെ 178 സ്‌കൂളുകളില്‍ രണ്ട് കോഴ്‌സുകള്‍ വീതമാണ് അനുവദിക്കുക. പത്ത് മോഡല്‍ റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് ആരംഭിക്കുന്നുണ്ട്.












Click it and Unblock the Notifications