കൈതുന്നിച്ചേര്‍ക്കല്‍ ശസ്ത്രക്രിയ വിജയകരം

അക്രമികള്‍ വെട്ടിമാറ്റിയ ഇദ്ദേഹത്തിന്റെ വലതു കൈപ്പത്തി 16മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് തുന്നിച്ചേര്‍ത്തത്.
ശസ്ത്രക്രിയ വിജയകരമാണെന്നും, പക്ഷേ കൈയ്ക്ക് മുഴുവനായും സ്വാധീനശേഷി തിരിച്ചുകിട്ടാന്‍ കുറച്ചുദിവസങ്ങള്‍കൂടി വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇടതുകൈയിലും കാലിലും വെട്ടേറ്റതിനെത്തുടര്‍ന്ന് ഞരമ്പുകള്‍ മുറിഞ്ഞുപോയിട്ടുള്ളതിനാല്‍ അടുത്തയാഴ്ച ഇദ്ദേഹത്തെ വീണ്ടുമൊരു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
ഇടതുകൈയിലെ മൂന്നു വിരലുകള്‍ക്കും കാല്‍പ്പാദത്തിനു മുകളിലുമായാണ് ജോസഫിന് ആഴത്തിലുള്ള വെട്ടുകളേറ്റിരുന്നത്. ഈ ശസ്ത്രക്രിയകൂടി പൂര്‍ത്തിയായാല്‍ ഇദ്ദേഹത്തിന് ഉടനെ ആശുപത്രി വിടാനാകും.
ടി.ജെ. ജോസഫ് സേവനമനുഷ്ഠിച്ചിരുന്ന മൂവാറ്റുപുഴ നിര്‍മല കോളേജിലെയും തൊടുപുഴ ന്യൂമാന്‍ കോളേജിലെയും സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമടക്കമുള്ളവരാണ് ഇദ്ദേഹത്തിന്റെ ആശുപത്രിച്ചെലവുകള്‍ക്കുള്ള സഹായങ്ങള്‍ നല്‍കുന്നത്.
ഇതിനായി സഹോദരി സിസ്റ്റര്‍ മരിയ സ്‌റ്റെല്ലയുടെ പേരില്‍ 67115337132 നമ്പറില്‍ എസ്ബിടി ഹൈക്കോര്‍ട്ട് ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications