ക്ലിന്റണ്‍-ഹിലരി ദമ്പതികളുടെ മകള്‍ക്ക് വിവാഹം

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിരുദമെടു ത്ത ചെല്‍സി (30) ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ മാര്‍ക് മെസ്വിന്‍സ്‌കിയെയാണു വിവാഹം ചെയ്യുന്നത്. ന്യൂയോര്‍ക്കിലെ റൈന്‍ബാക്കിലാണ് വിവാഹം നടക്കുക.
ഇതല്ലാതെ വിവാഹം സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പുറത്തുവിടാന്‍ ക്ലിന്റണും ഭാര്യ ഹിലരിയും തയ്യാറാവുന്നില്ല. വിവാഹത്തിന് ഏതൊക്കെ വിശിഷ്ടാതിഥികളെ ക്ഷണിച്ചിട്ടുണ്ടെന്നോ, എന്തൊക്കെ വിഭവങ്ങള്‍ ഒരുക്കുമെന്നോയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെ 500 വിശിഷ്ടാതിഥികള്‍ ചടങ്ങിനെത്തുമെന്ന് സൂചനയുണ്ട്. വിവാഹകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുക, പാപ്പരാസികളെ കഴിവതും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ക്ലിന്റനും ഹിലരിയും നല്ല മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നാണ് റി്‌പ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications