• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പണി പോയ റഷ്യന്‍ ചാരവനിത പ്ലേബോയിയില്‍

  • By Ajith Babu

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അറസ്റ്റിലായ റഷ്യന്‍ ചാരവനിത പണം തേടി ഗ്ലാമര്‍ ലോകത്തേക്ക്. കഴിഞ്ഞ മാസം യുഎസില്‍ അറസ്റ്റിലാവുകയും റഷ്യയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത അന്ന ചാപ്മാനാണ് ഗ്ലാമര്‍ മാഗസിനായ പ്ലേബോയിക്ക് വേണ്ടി കരാര്‍ ഒപ്പിടാനൊരുങ്ങുന്നത്. തന്റെ ചാരക്കഥകള്‍ പറയുന്നതിനായി 164000 പൗണ്ട് പ്രതിഫലമായ ഈ ചാരസുന്ദരി വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറസ്റ്റിലായതോടെ അന്നയുടെ വരവുകള്‍ എല്ലാം നിലച്ച അവസ്ഥയിലാണ്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ഉപേക്ഷിച്ച ഇവര്‍ക്ക് റഷ്യന്‍ സര്‍ക്കാരും കൂടുതല്‍ സഹായമൊന്നും നല്‍കുന്നില്ലെന്ന് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ പണമുണ്ടാക്കാനുള്ള കുറുക്കുവഴിയെന്ന നിലയ്ക്കാണ് തന്റെ ചാരക്കഥകള്‍ വില്‍ക്കാന്‍ അന്ന തീരുമാനിച്ചതത്രേ. ചാരക്കഥയ്‌ക്കൊപ്പം അന്നയുടെ ചൂടന്‍ ചിത്രങ്ങളും ചേര്‍ക്കാനാണ് പ്ലേബോയ് ആലോചിയ്ക്കുന്നത്. ഭാവിയില്‍ തന്റെ കഥ നോവലാക്കാനും സിനിമയാക്കാനും അന്നയ്ക്ക് പ്ലാനുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X