കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മകഥയില്‍ സച്ചിന്റെ കയ്യൊപ്പ് രക്തം കൊണ്ട്

  • By Super
Google Oneindia Malayalam News

Sachin
ലണ്ടന്‍: സ്വന്തം ആത്മകഥയ്ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തം രക്തം കൊണ്ട് ഒപ്പുവച്ചു. ടെണ്ടുല്‍ക്കര്‍ ഒപ്പസ് എന്ന ആത്മകഥാ പുസ്തകത്തിന്റെ പ്രത്യേക പതിപ്പിലാണ് സച്ചിന്‍ സ്വന്തം രക്തം കൊണ്ട് കയ്യൊപ്പു വയ്ക്കുന്നത്.

852 പേജുള്ള പുസ്തകത്തിന്റെ മുന്‍കൂട്ടി ബുക്ക് ചെയ്ത 10 കോപ്പികളില്‍ മാത്രമായിരിക്കും രക്തം കൊണ്ടുള്ള കയ്യൊപ്പുണ്ടാകുക. മുന്‍കൂട്ടി ബുക്ക് ചെയ്തതനുസരിച്ച് ആദ്യം പുറത്തിറക്കുന്ന ഈ 10 കോപ്പുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം സച്ചിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന് മുംബൈയില്‍ സ്കൂള്‍ നിര്‍മ്മിക്കാനായി നല്‍കും.

സ്വര്‍ണ താളോടുകൂടിയ ഈ പുസ്തകം വിറ്റുപോയത് 75,000 ഡോളര്‍(35 ലക്ഷം രൂപ) തുകയ്ക്കാണ്. സച്ചിന്റെ രക്തവും പേപ്പര്‍ പള്‍പ്പും ചേര്‍ന്ന് ചുവന്ന ഡിസൈനിലുള്ള കയ്യൊപ്പോടു കൂടിയ ഒരു ചുവന്ന പേജാകും പുസ്തകത്തിലുണ്ടാവുക. സച്ചിന്റെ രക്തം തന്നെ ഒരു പേജില്‍ കാണാനാകുമെന്ന് പ്രസാധകരായ ക്രാക്കണ്‍ മീഡിയ സിഇഒ കാള്‍ ഫ്‌ലര്‍ അറിയിച്ചു.

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനോട് അനുബന്ധിച്ച് 2011 ഫിബ്രവരിയില്‍ പുസ്തകം പുറത്തിറക്കാനാണ് പ്രസാധകര്‍ നിശ്ചയിച്ചിരിക്കുന്നത്.

കെട്ടിലും മട്ടിലും അത്ര തിളക്കമില്ലാതെ ടെണ്ടുല്‍ക്കര്‍ ഒപ്പസിന്റെ സാധാരണ പതിപ്പും പ്രസാധകര്‍ പുറത്തിറക്കും. ഇതിന് 94,000 ത്തിനും 1,41,000 രൂപയ്ക്കുമിടയിലായിരിക്കും വില. ഇവയില്‍ തിരഞ്ഞെടുത്ത 1000 കോപ്പികളില്‍ സച്ചിന്റെ ഒപ്പുണ്ടാകും.

സച്ചിന്റെയും കുടുംബത്തിന്റെയും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അപൂര്‍വ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ചുള്ള ചിന്തകളും അടങ്ങുന്നതായിരിക്കും ആത്മകഥ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X