കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ 20 അഡോള്‍ഫുമാര്‍

  • By Ajith Babu
Google Oneindia Malayalam News

Hitler ... Adolf lives on
ലണ്ടന്‍: ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ അഡോള്‍ഫ് ഹിറ്റ്‌ലറിനോടുള്ള ലോകത്തിന്റെ വെറുപ്പ് ഇപ്പോഴും മാറിയിട്ടില്ല. ഹിറ്റ്‌ലറോട് മാത്രമല്ല അദ്ദേഹത്തിന്റെ പേരിനോട് പോലും ലോകത്തിന് ഇപ്പോഴും വെറുപ്പാണ്. അഡോള്‍ഫ് എന്ന പേരുകേട്ടാല്‍ ഹിറ്റ്‌ലറിന്റെ മുഖമല്ലേ ആര്‍ക്കും ഓര്‍മ്മ വരൂ. അതുകൊണ്ട് ഈ പേരിനോടും ലോകജനത അകലം പാലിയ്ക്കുകയാണത്രേ.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടനില്‍ ഇതുവരെ ഇരുപതു കുഞ്ഞുങ്ങള്‍ക്കു മാത്രമേ അഡോള്‍ഫ് എന്ന് പേരിട്ടിട്ടുള്ളൂ. 1837 മുതല്‍ രണ്ടാം ലോകമഹായുദ്ധകാലം വരെ അഡോള്‍ഫ് എന്നപേരുണ്ടായിരുന്നതു 320 പേര്‍ക്കായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് അഡോള്‍ഫിനോടുള്ള ലോകത്തിന്റെ പ്രിയം കുറഞ്ഞത്. ഫാമിലി ട്രീ ഓര്‍ഗനൈസേഷന്‍ ഫൈന്‍മൈപാസ്റ്റ് എന്ന യുകെ വെബ്‌സൈറ്റാണ് പേരിന്റെ കണക്കുകള്‍ ചികഞ്ഞത്.

ഏറ്റവുമവസാനമായി 2005ല്‍ യുഎസിലെ ന്യൂജഴ്‌സിയിലാണ് അഡോള്‍ഫ് എന്നൊരു പേര് അവസാനമായി ഒരു കുട്ടിയ്ക്ക് ഇട്ടത്. എന്നാല്‍ ബ്രിട്ടനിലേത് പോലെ അമേരിക്കക്കാര്‍ക്കും അഡോള്‍ഫ് എന്ന പേരിനോട് അത്ര താത്പര്യമില്ല.

കഴിഞ്ഞ ഡിസംബറില്‍ ന്യൂജേഴ്‌സിക്കാരനായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ കാംപെല്‍ മൂന്നാം ജന്മദിനമാഘോഷിച്ചപ്പോള്‍ ബര്‍ത്ത്‌ഡേ കേക്കില്‍ ഹാപ്പി ബര്‍ത്ത്‌ഡേ അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്നെഴുതാന്‍ ബേക്കറി ഉടമകള്‍ തയ്യാറായില്ല. അഡോള്‍ഫിന്റെ അനുജത്തിയുടെ പേര് ആര്യന്‍ നേഷന്‍ കാപെല്ലെന്നാണെന്നും വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു.

1837 മുതലുള്ള പേരുകളുടെ വിവരങ്ങളെടുത്തപ്പോള്‍ കൗതുകകരമായ ഒട്ടേറെ പ്രവണതകള്‍ പുറത്തുവന്നിട്ടുണ്ട്. 1970ല്‍ പെലെയുടെ മികവില്‍ ബ്രസീല്‍ വേള്‍ഡ് കപ്പ് ജയിച്ചതില്‍ പിന്നെ എട്ടു കുഞ്ഞുങ്ങള്‍ക്കാണ് ബ്രിട്ടനില്‍ പെലെ എന്ന പേരു വീണത്. 1986ല്‍ ദൈവത്തിന്റെ കൈ സഹായത്തോടെ അര്‍ജന്റീന ലോകകപ്പ് നേടിയതോടെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി പിറന്നു വീണത് നാലു മറഡോണമാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X