ബീഹാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബൊലേറോ
ദില്ലി: ബിഹാറിലെ എല്ലാ ഡിസിസി പ്രസിഡന്റുമാര്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മഹീന്ദ്ര ബൊലേറോ.
ബിപിസിസി അധ്യക്ഷന്‍ മഹബൂബ് അലി കൈസര്‍ക്കും 38 ജില്ലാ പ്രസിഡന്റുമാര്‍ക്കുമാണ് എഐസിസി മഹീന്ദ്ര ബൊലേറെ തിരഞ്ഞെടുപ്പ് വാഹനമായി അനുവദിച്ചത്.
ഗ്രാമീണ റോഡുകള്‍ക്കും യോജിച്ച വാഹനമെന്ന നിലയ്ക്കാണ് ബൊലീറോ അനുവദിച്ചിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ വാഹനങ്ങള്‍ തിരിച്ചെത്തിക്കണമെന്നാണു വ്യവസ്ഥ.
ബിഹാറില്‍ അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസിന് അത്ഭുതകരമായ മുന്നേറ്റം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായിരിക്കും പ്രചാരണത്തിനു നേതൃത്വം നല്‍കുക. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പട്‌ന ഗാന്ധി മൈതാനത്തു റാലി നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications