കോണ്‍. നേതാക്കന്മാരുടെ നാക്കിന് കൂച്ചുവിലങ്ങ്

അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ വിലക്ക്.ഇക്കണോമിക്‌സ് ടൈംസിലെ തന്റെ കോളത്തിലും ചിദംബരത്തിന്റെ മാവോയിസ്റ്റുകളോടുള്ള സമീപനത്തെ അദ്ദേഹം വിമര്‍ശിച്ചത് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.
ഇത് സംബന്ധിച്ച നിര്‍ദേശം എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദനന്‍ ദ്വിവേദി എല്ലാ എഐസിസി ഓഫീസുകളിലേക്കും ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
വളരെ അത്യാവശ്യസാഹചര്യങ്ങളില്‍ മാത്രമെ മാധ്യമങ്ങളിലും മറ്റു പൊതു ഇടങ്ങളിലും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിയ്ക്കാവൂയെന്നും ഇതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും അവര്‍ തന്നെ ഏറ്റെടുക്കണമെന്നും കത്തില്‍ പറയുന്നു. നിര്‍ദേശം നടപ്പിലാവുന്നുണ്ടോ എന്ന് പാര്‍ട്ടിതലത്തില്‍ നീരീക്ഷണവും ഉണ്ടാകും.












Click it and Unblock the Notifications