വിവരാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനായ അമിത് ജെത്‌വയെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തി. അഭിഭാഷകനുമായി ചര്‍ച്ച നടത്തിയ ശേഷം കോടതിയില്‍ നിന്നു പുറത്തേക്കു വരുമ്പോഴാണു സംഭവം.
കാറില്‍ കയറാനൊരുങ്ങവെ ബൈക്കിലെത്തിയ സംഘം ഇദ്ദേഹത്തിനു നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ജെത്‌വ മരിച്ചുവെന്ന് എസ്പി എച്ച്എം കുണ്ഡലിയ അറിയിച്ചു. അക്രമികള്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചു. വനംവകുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ ജെത്‌വ ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയിരുന്നു.
ഗിര്‍വനത്തിലെ അനധികൃത ഖനനത്തിനെതിരേ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.












Click it and Unblock the Notifications