കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികാപവാദം: ഹോക്കി കോച്ച് പിന്മാറി

  • By Ajith Babu
Google Oneindia Malayalam News

Hockey Sex Scandal: Coach withdraws from tours
ദില്ലി: ലൈംഗികാപവാദത്തിലകപ്പെട്ട ദേശീയ വനിതാ ഹോക്കി ടീം കോച്ച് മഹാരാജ കിഷന്‍ കൗശിക്, ടീമിനെ പരിശീലിപ്പിക്കുന്നതില്‍ നിന്ന് സ്വയം പിന്മാറി. ലൈംഗികാരോപണ കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിയുന്നത് വരെ ടീമിനെ പരിശീലിപ്പിക്കില്ലെന്ന് കൗശിക് അറിയിച്ചതായി ടീം അധികൃതര്‍ പറഞ്ഞു.

ദേശീയ ടീമില്‍ ഇടം നേടാതെ പോയ ചിലരാണ് ഈ ഗൂഡാലോചനയ്ക്കു പിന്നിലെന്ന് കൗശിക്ക് ആരോപണമുയര്‍ത്തിയിട്ടുണ്ട്. ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ ദീര്‍ഘകാലം പരിശീലിപ്പിക്കുകയും ചെയ്തയാളാണ് കൗശിക്ക്.

ജൂലായ് 27ന് കൊറിയയില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി ഇന്ത്യന്‍ ടീം തയ്യാറെടുത്തു വരവെയാണ് കോച്ചിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

അതേസമയം ലൈംഗിക അപവാദത്തില്‍പ്പെട്ട ഫോട്ടോഗ്രാഫര്‍ ബസവരാജിനെ അധികൃതര്‍ പുറത്താക്കി. വിദേശ പര്യടനത്തിനിടെ ചില അഭിസാരികമാരുമായി ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ ഹോക്കി ഇന്ത്യയ്ക്ക് ഇമെയില്‍ വഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തിലുളള അഞ്ചു ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും നരേന്ദ്ര ബത്ര അറിയിച്ചു. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ടീം ചൈന സന്ദര്‍ശിച്ചപ്പോഴാണ് ഈ സംഭവം.

ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ രാജീവ് മെഹ്ത, സഫര്‍ ഇഖ്ബാല്‍, അജിത്പാല്‍ സിംഗ്, സുദര്‍ശന്‍ പതക് എന്നിവരെ നിയോഗിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X