കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ സഹായിയെ അബോധാവസ്ഥയില്‍ കണ്ടെത്തി

  • By Lakshmi
Google Oneindia Malayalam News

 Nishant
ലഖ്‌നൊ: ദുരൂഹസാഹചര്യത്തില്‍ കാണാതായ യൂത്ത് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ സംഘാംഗവുമായ നിശാന്ത് പട്ടേലിനെ റോഡരികില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തി.

ലഖ്‌നൊവില്‍ താമസിച്ചിരുന്ന ഹോട്ടലിനു സമീപത്തു റോഡരികിലാണു നിശാന്തിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുജറാത്ത് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹംസ്മുഖ് പട്ടേലിന്റെ മകനായ നിശാന്ത് ഉത്തര്‍പ്രദേശിലെ ശ്രദ്ധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്.

ജൂലൈ രണ്ടു മുതല്‍ ലഖ്‌നൊവിനടുത്തുള്ള ഹരോദിയിലെ ഉത്സവ് ഹോട്ടലിലാണു മുപ്പത്തഞ്ചുകാരനായ നിശാന്ത് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ പുറത്തുപോയ നിശാന്തിനെ പിന്നീടു കാണാതാകുകയായിരുന്നു.

ചൊവ്വാഴ്ച ബുദ്ധേശ്വറിനു സമീപമാണ് അദ്ദേഹത്തെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വയറിലും കൈകളിലും പരുക്കേറ്റ് അര്‍ധബോധാവസ്ഥയിലായിരുന്ന നിശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അദ്ദേഹത്തിന്റെ രണ്ടു മൊബൈല്‍ ഫോണുകളും ഹോട്ടല്‍മുറിയിലുണ്ടായിരുന്നെന്നു പോലീസ് അറിയിച്ചു. മിസ്രിക് ലോക്‌സഭാ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതല നിശാന്തിനെയാണു രാഹുല്‍ ഗാന്ധി ഏല്‍പിച്ചിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X