സ്‌ഫോടക വസ്തു:പ്രതിയുടെ രേഖാചിത്രം തയാറായി

ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ 68ാം നമ്പര്‍ സീറ്റിലായിരുന്നു സ്‌ഫോടകവസ്തുക്കളായ നിയോജല്‍, ഫ്യൂസ് വയര്‍ തുടങ്ങിയ പൊതിഞ്ഞുവെച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് എതിര്‍വശത്തെ സീറ്റിലിരുന്ന ആളാണ് പൊതി വെച്ചതെന്നും സംശയമുണ്ട്.
രേഖാചിത്രത്തില്‍ പറയുന്ന ഇയാള്‍ക്ക് 35 വയസ്സ് പ്രായം തോന്നിക്കുന്ന 170 സെന്റിമീറ്റര്‍ ഉയരമുണ്ട്. ട്രെയിനുകളില്‍ സഞ്ചരിച്ചും റെയില്‍വേ ഫ്‌ളാറ്റ് ഫോമില്‍ നിന്നുള്ള സ്ഥിരം യാത്രക്കാരില്‍ നിന്നുമാണ് ഇതിനാവശ്യമായ വിവരം ശേഖരിച്ചത്
ഇതേ സീറ്റിലിരുന്ന രണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ മൊഴി ആശ്രയിച്ചാണ് അന്വേഷണം നടക്കുന്നത്. കൊച്ചിയില്‍ നിന്നോ കോട്ടയത്തുനിന്നോ കയറിയ ഇയാള്‍ ചെങ്ങന്നൂരില്‍ ഇറങ്ങിയതായി സംശയിക്കുന്നതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. രേഖാചിത്രം തയ്യറായതോടെ പ്രതിയെ കണ്ടുപിടിക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്നാണ് റെയില്‍വേ പോലീസിന്റെ പ്രതീക്ഷ.












Click it and Unblock the Notifications