കൈവെട്ടല്‍: മുഖ്യപ്രതി യൂനുസ് പിടിയില്‍

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായ യുനുസ് സംഭവത്തിന്റെ സൂത്രധാരനാണെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാള്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ക്കെതിരെ പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന്റെ യോഗം മൂവാറ്റുപുഴയില്‍ നടക്കുകയാണ്. യോഗത്തിനു ശേഷം യുനീസിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
യുനിസിനെ പാലക്കാട് വച്ചാണ് പിടികൂടിയതെന്ന് സൂചനയുണ്ട്. സംഭവത്തിനു ശേഷം ബംഗ്ലൂരിലേക്ക് കടന്ന ഇയാള്‍ക്കു വേണ്ടി പൊലീസ് അവിടെയും അന്വേഷണം നടത്തിയിരുന്നു.
തമിഴ്‌നാട്ടിലെ നാഗൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരുമ്പോഴായിരുന്നു അറസ്‌റ്റെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
യൂനസും കേസിലെ മറ്റ് രണ്ട് പ്രതികളും ചേര്‍ന്നാണ് കൃത്യം നടത്താന്‍ പണവും വാഹനം സംഘടിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. യൂനസിനൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി പോലീസ് പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ഓടിരക്ഷപെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഡിവിഷന്‍ ഭാരവാഹിയും പരിശീലകനുമായ യൂനസിന്റെ കാറിലാണ് പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചത്. ഈ കാര്‍ സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ പോലീസ് കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications