Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടല്‍ പാര്‍ക്ക് തുറക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

HC
കൊച്ചി: പാപ്പിനിശ്ശേരിയിലെ കണ്ടല്‍പാര്‍ക്ക് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രായലത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ക്കിന്റെ ഉടമസ്ഥരായ ഇക്കോ ടൂറിസം സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചു.

സൊസൈറ്റി പ്രസിഡന്റ് എം ഉണ്ണിക്കൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് സിരിജഗന്‍ സംസ്ഥാന സര്‍ക്കാരിനെ കൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

കണ്ടല്‍ പാര്‍ക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഏഴംഗസമിതി ചൊവ്വാഴ്ച പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പ്രശ്‌നവുമായി ബന്ധപ്പെട്ട് സമിതി പിന്നീട് പരിസ്ഥിതിസാമൂഹിക സംഘടനകളില്‍ നിന്നും തെളിവെടുത്തു.

പാപ്പിനിശേരി ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികള്‍ അടക്കം അഞ്ചു പേരാണു തെളിവു നല്‍കാന്‍ എത്തിയത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്‍, അഡ്വ. ടി.ഒ.മോഹനന്‍ എന്നിവര്‍ നിര്‍മാണം എല്ലാ പരിസ്ഥിതി നിയമങ്ങളുടെയും ലംഘനമാണെന്ന തെളിവുകള്‍ സമിതിക്കു മുന്‍പാകെ ഹാജരാക്കി.

പാര്‍ക്ക് സംരക്ഷിക്കേണ്ടതു വരും തലമുറയ്ക്കു കൂടി ആവശ്യമായതിനാല്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കരുതെന്നു പാര്‍ക്ക് വൈസ് പ്രസിഡന്റ് എ.വി.അജയകുമാര്‍ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് വി.കെ.അബ്ദുല്‍ഖാദര്‍ മൌലവി, ജില്ലാ സെക്രട്ടറി വി.പി.വമ്പന്‍ എന്നിവരും ജില്ലാ പരിസ്ഥിതി സമിതിക്കു വേണ്ടി ഭാസ്‌കരന്‍ വെള്ളൂര്‍, കണ്ണപുരം ജൈവ കൃഷി സമിതിക്കു വേണ്ടി വി.സി.വിജയനും സമിതിക്കു മുന്‍പില്‍ ഹാജരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+