കാറപടകത്തില്‍ മരിച്ച കുട്ടികളുടെ വീട്ടില്‍ മോഷണം
എടത്വ: പമ്പാ നദിയില്‍ കാര്‍ മറിഞ്ഞ് മരിച്ച സഹോദരിമാരുടെ വീട്ടില്‍ മോഷണം. തിങ്കളാഴ്ച രാത്രി ആറിനും ഒമ്പതിനുമിടയിലാണ് മോഷണം നടന്നത്.
വീട്ടിലുണ്ടായിരുന്ന ബന്ധുക്കള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയ സമയത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രണ്ടര പവന്‍ സ്വര്‍ണാഭരണങ്ങളും 150 രൂപയും നഷ്ടപ്പെട്ടിട്ടുണെ്ടന്നാണ് പ്രാഥമിക നിഗമനം.
മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഇവര്‍ തിരിച്ചെത്തിയെഘ്കില്‍ മാത്രമേ കൂടുതലായി എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയാന്‍ കഴിയുകയുള്ളു.
ബന്ധുക്കള്‍ ഭക്ഷണം കഴിച്ച് തിരിച്ചെത്തുമ്പോള്‍ വീടിന്റെ കതക് കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരി കുത്തിത്തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടിരുന്നു.
വീടിനുള്ളില്‍ മുളകുപൊടി വിതറാന്‍ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിലത്ത് വിതറിയ മുളക് പൊടിയുടെ മുകളില്‍ കാല്‍പാടും പതിഞ്ഞിട്ടുണ്ട്. കാമറ, വിസിഡി തുടങ്ങിയവ നഷ്ടപ്പെട്ടിട്ടില്ല.
രാത്രി പത്തോടെ എടത്വ എസ്‌ഐ കെ.എന്‍ ഷംസുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ഞായറാഴ്ചയാണ് അപകടം നടന്നത്. കാര്‍ പുഴയില്‍ മറിഞ്ഞ് കുട്ടികളെ കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ ഇവരുടെ പിതാവ് ഡേവിഡ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മൂന്നു ദിവസമായിട്ടും ഡേവിഡിന്റെ അവസ്ഥയില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.












Click it and Unblock the Notifications