തച്ചങ്കരിയെ തിരിച്ചെടുക്കാനാവില്ല: സര്‍ക്കാര്‍

തച്ചങ്കരിയുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് എന്‍ഐഎ അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ ബോധിപ്പിച്ചു. തച്ചങ്കരിയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കത്തിന്റെ പകര്‍പ്പും വിദേശ യാത്ര സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി, ഖത്തര്‍ സ്ഥാനപതി എന്നിവര്‍ അയച്ച കത്തും സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചു.
സര്‍വ്വീസില്‍ തിരിച്ചെടുത്താല്‍ ഇദ്ദേഹം എന്‍ഐഎ അന്വേഷണത്തെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് രഞ്ജിത്ത് തമ്പാന്‍ ചൂണ്ടിക്കാട്ടി.
തച്ചങ്കരിക്കെതിരെ നിരവധി വിജിലന്‍സ് കേസുകള്‍ നിലവിലുണ്ടെന്നും ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും അഭിഭാഷകന്‍ ട്രിബ്യൂണലിനെ ബോധിപ്പിച്ചു. തിങ്കളാഴ്ച തുടങ്ങിയ വാദം ചൊവ്വാഴ്ച പൂര്‍ത്തിയായി. വിധി പിന്നീട് പറയും.












Click it and Unblock the Notifications