Get Updates
Get notified of breaking news, exclusive insights, and must-see stories!

അണ്ണാനെ കൊന്നതിന് 1 ലക്ഷം രൂപ പിഴ

£1,500 for drowning a squirrel
ലണ്ടന്‍: അണ്ണാനെ വെള്ളത്തില്‍ മുക്കിക്കൊന്നയാള്‍ക്ക് ബ്രിട്ടനിലെ കോടതി 1500 പൗണ്ട് (ഏകദേശം 1,10,000രൂപ) പിഴ വിധിച്ചു. സംരക്ഷിത ജീവി ഇനത്തില്‍പ്പെടുന്ന അണ്ണാനെ കൊന്ന റയ്മണ്ട് എലിയറ്റെന്ന അമ്പത്തെട്ടുകാരനെതിരെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കേസ് നടത്താന്‍ മൃഗക്ഷേമ സംഘടനയ്ക്ക് ചെലവായ തുക അടയ്ക്കാനാണ് ഇയാളോട് കോടതി ആവശ്യപ്പെട്ടത്. വെള്ളത്തില്‍ മുക്കിക്കൊല്ലുകയെന്നത് ഭീകരമാണെന്ന മൃഗക്ഷേമ സംഘടനയുടെ വാദം കോടതി അംഗീകരിയ്ക്കുകയായിരുന്നു.

തന്റെ 30 വര്‍ഷത്തെ ന്യായാധിപ ജീവിതത്തില്‍ നേരിട്ട അസാധാരണമായ കേസാണിതെന്ന് മജിസ്‌ട്രേട്ട് പറഞ്ഞു.2006 ലെ മൃഗസംരക്ഷണ നിയമപ്രകാരം വളര്‍ത്തുമൃഗമല്ലാത്ത ഒരു ജീവി ഉള്‍പ്പെടുന്ന ആദ്യ കേസാണിത്.

അണ്ണാനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുന്നത് ബ്രിട്ടനില്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ കോടതി വിധി ഒരു മാതൃകയാവുമെന്ന് മൃഗസംരക്ഷണ സംഘടനയായ ആര്‍എഎസ്പിസിഎ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+