പ്ലേബോയില്‍ നിന്നും പുതിയ വെബ്‍സൈറ്റ്

പ്ലേബോയ് എന്നാല്‍ സ്ത്രീ നഗ്നതയെന്ന ആശയമാണ് പ്രചരിക്കുന്നത്. ഈ മേജ് മാറ്റിമറിക്കാനായി ഒരു പുതിയ വെബ്‌സൈറ്റിന് ഇദ്ദേഹം രൂപം നല്‍കിയിരിക്കുന്നു.
ദി സ്‌മോക്കിങ് ജാക്കറ്റ് ഡോട്ട് കോം അഥവാ സേഫ് ഫോര്‍ വര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന സൈറ്റിലെ പ്രധാന വിഷയങ്ങള്‍ ജോലിയിലെ ഇടവേളകള്‍ എങ്ങിനെ ചെലവഴിക്കാം എന്നതാണ്.
പുരുഷന്മാരുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങള്‍ പുതുമയുള്ള വിനോദമാര്‍ഗ്ഗങ്ങള്‍ എന്നിവയ്‌ക്കെല്ലാമാണ് ഹഫ്‌നര്‍ പുതിയ സൈറ്റില്‍ പ്രാധാന്യം നല്‍കുന്നത്.
ഈ സൈറ്റില്‍ സ്ത്രീ നഗ്നതയ്ക്ക് ഒരു പ്രാധാന്യവും നല്‍കില്ലെന്നാണ് അദ്ദേഹം പറയുന്നത്, എന്നാല്‍ ബിക്കിനിയിട്ട സ്ത്രീകളുടെ ചിത്രങ്ങള്‍ പ്ലേബോയ് ആര്‍ക്കൈവില്‍ ധാരളമുണ്ടെന്നും അവ ഈ സൈറ്റിലും കാണാമെന്നും അദ്ദേഹം പറയുന്നു.
പുരുഷന്മാര്‍ക്ക് ഹരം പകരുന്ന തരം ചിത്രങ്ങള്‍, വീഡിയോ ലിങ്കുകള്‍ എന്നിവയെല്ലാം ഇതില്‍ ലഭ്യമാകുമെന്നും ഹഫ്‌നര്‍ പറയുന്നു.












Click it and Unblock the Notifications