കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ അശ്ലീലപ്രിയരല്ല: പാകിസ്താനികള്‍

  • By Super
Google Oneindia Malayalam News

Google
ഇസ്ലാമബാദ്: ഇന്റര്‍നെറ്റിലൂടെ അശ്ലീലം തെരയുന്നതില്‍ ഒന്നാം സ്ഥാനം പാകിസ്തനാണെന്ന റിപ്പോര്‍ട്ടിനെതിരെ പാകിസ്താനില്‍ പ്രതിഷേധം ഉയരുന്നു. തങ്ങള്‍ അശ്ലീലം തിരയുന്നവരല്ലെന്നാണ് പാകിസ്താനിലെ നെറ്റ് സാവികളില്‍ ഭൂരിഭാഗം പേരും പറയുന്നത്. ഗൂഗിളിന്റെ റിപ്പോര്‍ട്ട് തെറ്റാണെന്ന നിലപാടിലാണിവര്‍.

അശ്ലീലം തെരയുന്നതില്‍ ഏറ്റവും മുന്നില്‍ പാകിസ്ഥാന്‍കാരാണെന്ന് ഗൂഗിള്‍ ട്രെന്‍ഡ്‌സും ഗൂഗിള്‍ ഇന്‍സൈറ്റ്‌സുമാണ് വെളിപ്പെടുത്തിയിരന്നത്. ശൈശവരതി, മൃഗരതി, ലൈംഗികപീഡന ചിത്രങ്ങള്‍ തുടങ്ങിയ വാക്കുകളാണ് പാകിസ്ഥാനികള്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം സേര്‍ച്ച് ചെയ്തതെന്നാണ് ഗൂഗൂളിന്റെ റി്‌പ്പോര്‍ട്ടിലുള്ളത്.

ലാഹോര്‍, കറാച്ചി, പെഷവാര്‍, ഇസ്ലാമബാദ് എന്നിവിടങ്ങളിലെ ജനങ്ങളുടെ അഭിപ്രായത്തില്‍ ഈ റിപ്പോര്‍ട്ട് ഗൂഗിള്‍ ട്രെന്‍ഡ്‌സിന്റെ കൃത്യതയില്ലായ്മ മൂലം സംഭവിച്ചതാണ്. കൂടുതല്‍ പേരും തങ്ങള്‍ അശ്ലീല സൈറ്റുകളോ വാക്കുകളോ തിരയാറില്ലെന്ന് അവകാശപ്പെടുന്നു. എന്നാല്‍ മറ്റു ചിലര്‍ അശ്ലീല സൈറ്റുകള്‍ കാണാറുണ്ടെന്ന് തുറന്നുപറയാന്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ടെന്ന് പാകിസ്താനിലെ പ്രമുഖ പത്രമായ ഡോണില്‍ വന്ന റിപ്പോര്‍്ട്ട് സൂചിപ്പിക്കുന്നു.

ഒരിക്കല്‍ പോലും അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ അശ്ലീല വാക്കുകള്‍ തെരയുകയോ ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തിയവരും ഉണ്ടെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമൊട്ടുക്കുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാകിസ്താനില്‍ വെറും 0.5 ശതമാനം പേര്‍ ാമത്രമാണ് നെറ്റ് ഉപയോഗിക്കുന്നത്. അങ്ങനെ വരുമ്പോള്‍ അശ്ലീലം തിരയുന്നകാര്യത്തില്‍ തങ്ങള്‍ എങ്ങനെ ഒന്നാമതാകുമെന്നാണ് പാകിസ്താനികള്‍ ചോദിക്കുന്നത്.

എന്നാല്‍ ഗൂഗിള്‍ റിപ്പോര്‍ട്ടിനെ അംഗീകരിച്ചുകൊണ്ട് പാകിസ്താനി ബ്ലോഗര്‍മാര്‍ പറഞ്ഞകാര്യങ്ങളും വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. ഈ റിപ്പോര്‍ട്ടില്‍ അത്ഭുതപ്പെടാനില്ല. ലോകത്തെ മറ്റേത് രാജ്യത്തുമുള്ളതുപോലെ ലൈംഗികവൈകൃതമുള്ളവര്‍ പാകിസ്ഥാനിലുമുണ്ട്-ഒരു ബ്ലോഗര്‍ പറയുന്നു.

ഇക്കാര്യത്തില്‍ നാണക്കേടു വിചാരിക്കേണ്ടതില്ലെന്ന് മറ്റൊരു ബ്ലോഗര്‍ പറയുന്നു. എന്തിനാണ് ഈ കണ്ടെത്തലില്‍ പാകിസ്ഥാനികള്‍ രോഷം കൊള്ളുന്നത്? എന്തിനാണ് ഈ റിപ്പോര്‍ട്ട് തള്ളിക്കളയുന്നത്? പാകിസ്ഥാന്‍ സമൂഹം ലൈംഗികത അടിച്ചമര്‍ത്തിക്കഴിയുന്നവരാണ്. ആളുകള്‍ ആകാംക്ഷയോടെ ഗൂഗിളില്‍ തെരച്ചില്‍ നടത്തുന്നതിന് കാരണം മറ്റൊന്നല്ല- ബ്ലോഗര്‍ പറയുന്നതിങ്ങനെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X