കൊലപാതകം: ബിജെപി എംപി ഒളിവില്‍

കഴിഞ്ഞ ദിവസം അമിതിന്റെ പിതാവടക്കമുള്ള കുടുംബാംഗങ്ങള്‍ കൊലപാതകത്തിന് പിന്നില്‍ ബിജെപി എംപിയായ ദിനു ബോഖ സോളാങ്കിയാണെന്ന് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സോളാങ്കിയ്‌ക്കെതിരെ രംഗത്തുവന്നു.
ഒരു പരിസ്ഥിതി സംഘടനയുടെ പ്രസിഡന്റ് കൂടിയായ അമിത് ഗിര്‍ പ്രദേശത്തെ അനധികൃത ഖനനത്തിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ തോക്കുധാരികളാണ് അമിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. അനധികൃത ഖനനത്തില്‍ എംപിയും പങ്കാളിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications