76 പവന്‍ മോഷണം, അന്വേഷിയ്ക്കാന്‍ ഏഴ് സംഘം
ചെന്നൈ: നഗരത്തിലെ ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനത്തിന്റെ ഉടമയുടെ വീട് കുത്തിത്തുറന്ന് 76 പവന്‍ സ്വര്‍ണാഭരണവും അഞ്ചര ലക്ഷം രൂപയും കൊള്ളയടിച്ചു. മൈലാപ്പുരില്‍ താമസിക്കുന്ന ഭാരതി റോഡ്‌വെയ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ സഞ്ജീവിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചാസംഘത്തെ കണ്ടുപിടിക്കാന്‍ ഏഴ് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.
ബാംഗ്ലൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കുടുംബസമേതം പോയിരിക്കുകയായിരുന്നു സഞ്ജീവി. രണ്ട് ജീവനക്കാരെ വീട് കാവലിന് ഏല്‍പ്പിച്ച ശേഷം ഞായറാഴ്ചയാണ് സഞ്ജീവി ബാംഗ്ലൂരിലേയ്ക്ക് പോയത്. രാത്രിയില്‍ വീട്ടിന് മുന്‍ എം.പി. ഭാരതി വേലുവിന്റെ സഹോദരന്റെ മകനാണ് സഞ്ജീവി.
രണ്ടു ദിവസമായി വീട് പൂട്ടിക്കിടന്നിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടില്‍ തിരികെ വന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം സഞ്ജീവിയറിയുന്നത്. അലമാര കുത്തിത്തുറന്ന് സെയ്ഫ് ലോക്കറില്‍ നിന്നും പണവും ആഭരണവും കവര്‍ന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ സഞ്ജീവി പോലീസില്‍ പരാതി നല്‍കി.
സഞ്ജീവിയുടെ വീട്ടുകാവല്‍ക്കാരനെ പോലീസ് ചോദ്യം ചെയ്തു. വീട്ടിന് കാവര്‍ ഏല്‍പ്പിച്ച മറ്റൊരാള്‍ തന്റെ ബന്ധു മരിച്ചതിനെത്തുടര്‍ന്ന് നാട്ടിലേക്ക് പോയിരിയ്ക്കുകയാണ്. ഈയാളേയും പൊലീസ് ചോദ്യം ചെയ്യും.












Click it and Unblock the Notifications