Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിമെട്രോ:ഇപ്പോഴും ശുഭപ്രതീക്ഷയെന്ന് ശ്രീധരന്‍

Metro
ദില്ലി: കൊച്ചി മെട്രോ റെയില്‍ പദ്ധതി സാധ്യമാകുന്ന കാര്യത്തില്‍ ഇപ്പോഴും ശുഭപ്രതീക്ഷയുണ്ടെന്ന് ദില്ലി മെട്രോ റെയില്‍ ചെയര്‍മാന്‍ ഇ ശ്രീധരനും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും പറഞ്ഞു. കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച് കേരളാ ഹൗസില്‍ കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും ഇ ശ്രീധരനും.

ദില്ലി മാതൃകയില്‍ കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഈ കാര്യത്തില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്റെ രേഖാമൂലമുള്ള ഉറപ്പ് നിലനില്‍ക്കുന്നുണ്ടെന്ന്അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയും ഇ ശ്രീധരനും കേന്ദ്ര നഗരവികസന മന്ത്രി ഇ.ജയ്പാല്‍ റെഡ്ഡിയെ ഉച്ചയ്ക്കുശേഷം കാണുന്നുണ്ട്. കേന്ദ്ര ആശൂത്രണ കമ്മീഷന്റെ നിലപാടു മൂലമാണ് പദ്ധതി നീളുന്നത്.

പദ്ധതി കേന്ദ്ര-സംസ്ഥാന പങ്കാളിത്തടെ നടത്തണമെന്ന സംസ്ഥാനത്തിന്റെ നിലപാടാണ് ആസൂത്രണ കമ്മീഷന്‍ എതിര്‍ക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണമെന്നാണ് ആസൂത്രണ കമ്മീഷന്റെ നിലപാട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+